ക്രമസമാധാന പ്രശ്‌നം, യുവതികള പോലീസ് തിരിച്ചിറക്കുന്നു..! ഒരാള്‍ക്ക് ദേഹാസ്വാസ്യം; വീണ്ടും വരുമെന്ന് യുവതികള്‍

പമ്പ: പ്രതിഷേധത്തിനൊടുവില്‍ യുവതികള്‍ തിരിച്ചിറങ്ങുന്നു. പോലീസുമായുള്ള ചര്‍ച്ചക്കൊടുവിലാണ് യുവതികളെ തിരിച്ചിറക്കുന്നത്. അതേസമയം യുവതികളിലൊരാളായ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ടു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് യുവതികളെ ഇറക്കുന്നു എന്നാണ് പോലീസ് നല്‍കുന്ന പ്രതികരണം. അതേസമയം ഇരുവരുരേയും വീണ്ടും കയറ്റുമെന്ന് പോലീസ് ഉറപ്പ് നവല്‍കിയതായി ബിന്ധു വ്യക്തമാക്കി. പോലീസിന്റെ ആ ഉറപ്പില്‍ തങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നു എന്നു അവര്‍ പ്രതികരിച്ചു.

അതേസമയം ബിന്ധുവിന്റെ വീട്ടിലേക്ക് പ്രതിഷേധക്കര്‍ മാര്‍ച്ച് നടത്തുന്നു. മാത്രമല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ ആറന്മുള വീട്ടിലേക്ക് ശബരിമല കര്‍മ്മ സമിതി പ്രതിഷേധ മാര്‍ച്ച് നടത്തുന്നു.

പോലീസിനോട് അറിയിക്കാതെയാണ് യുവതികള്‍ ഇന്ന് പുലര്‍ച്ചെ 3.30ന് മലകയറാന്‍ തുടങ്ങിയത്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളാണ് മല കയറുന്നത്.യുവതികളെ അപ്പാച്ചിമേട്ടിലായിരുന്നു നേരത്തെ തടഞ്ഞിരുന്നത്. എന്നാല്‍ പ്രതിഷേധക്കാരെ പോലീസ് നീക്കുകയായിരുന്നു.
അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സ്ഥിതി വഷളാകുന്നെന്ന് കണ്ട് പോലീസ് ഇവരെ ഇറക്കിയത്.

Exit mobile version