സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി; 20 ദിവസത്തിനുള്ളില്‍ ഡീസലിന് മാത്രം കൂടിയത് 5.50 രൂപ

Fuel price rise | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് പതിവു തെറ്റിക്കാതെ ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96 പൈസയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.45 രൂപയും ഡീസലിന് 99.04 രൂപയമലെത്തി നില്‍ക്കുകയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 105.57 രൂപയും ഡീസല്‍ വില 99.26 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വര്‍ധിച്ചത് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ്.

Exit mobile version