ഇന്നും അതിശക്തമായ മഴ, വെള്ളിയാഴ്ച വരെ മഴ തുടരും; 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

heavy rain | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോടുവരെയാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ളത്. കോട്ടയം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും പ്രത്യേകം നിര്‍ദേശം നല്‍കി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 15 ക്യാംപുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

Exit mobile version