ശബരിമല: ആദ്യദിവസങ്ങളില്‍ 25,000 പേര്‍ക്ക് അനുമതി: പമ്പാ സ്‌നാനം അനുവദിക്കും

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഭക്തരെ പ്രവേശിപ്പിക്കുന്നതിന് മാര്‍ഗരേഖയായി. ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും. പമ്പാ സ്‌നാനത്തിന് അനുമതി.

തീര്‍ഥാടകര്‍ക്ക് രണ്ടുഡോസ് വാക്‌സീന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. വെര്‍ച്വല്‍ ക്യൂ തുടരും. ബുക്കിങ്ങ് കൂട്ടും.

നെയ്യഭിഷേകം മുന്‍ വര്‍ഷത്തെ രീതിയില്‍ നടത്തും. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ അനുമതിയുണ്ട്.നവംബര്‍ 16-നാണ് മണ്ഡലകാലാരംഭം

Exit mobile version