പ്രഭാതസവാരി നേരം പുലര്‍ന്ന ശേഷം മാത്രം; പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ

Morning walk | Bignewslive

തിരുവനന്തപുരം: പ്രഭാത സവാരി നടത്തുന്നതിന് പുതിയ നിര്‍ദേശങ്ങളുമായി കേരളാ പോലീസ്. സവാരിക്ക് കഴിവതും നേരം പുലര്‍ന്ന ശേഷം മാത്രം മതിയെന്ന് പോലീസ് നിര്‍ദേശം നല്‍കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചതോടെ പ്രഭാത നടത്തക്കാരുടെ എണ്ണം കൂടി. ഇതോടൊപ്പം കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് നിര്‍ദേശം മുന്‍പോട്ടുവെയ്ക്കുന്നത്.

പോലീസ് നിര്‍ദേശങ്ങള്‍ ഇങ്ങനെ;

* നടക്കാനായി കഴിയുന്നതും മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക.
* വെളിച്ചമുള്ളതും നടപ്പാതകള്‍ ഉള്ളതുമായ റോഡുകള്‍ ഉപയോഗിക്കാം.
* തിരക്കേറിയതും വാഹനങ്ങളുടെ വേഗം കൂടുതലുമുള്ള റോഡുകള്‍ ഒഴിവാക്കുക.
* നടപ്പാത ഇല്ലാത്ത റോഡുകളില്‍ വലതുവശം ചേര്‍ന്നു നടക്കുക.
* ഇരുണ്ട നിറമുള്ള വസ്ത്രം ഒഴിവാക്കുക
* വെളുത്തതോ ഇളം നിറമുള്ളതോ ആയ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
* റിഫ്‌ലക്ടീവ് ജാക്കറ്റുകളോ വസ്ത്രങ്ങളോ ഉപയോഗിക്കുന്നതും നല്ലത്.
* പ്രഭാതസവാരിക്കു പോകുമ്പോള്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം.
* വര്‍ത്തമാനം പറഞ്ഞ് കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കണം.
* മൂടല്‍മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളിലും കറുത്ത കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കുക.

Exit mobile version