‘അവളുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ക്കൊന്ന് ഒരുമിച്ചാലോ’ അഥീനയ്ക്ക് വേണ്ടി സീമ ചോദിക്കുന്നു, കുറിപ്പ്

കാന്‍സര്‍ രോഗത്തോട് പോരാടുന്ന അഥീനയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സീമ ജി. നായര്‍. അഥീനയുടെ ആഗ്രഹപ്രകാരമാണ് സീമ അഥീനയുടെ കുടുംബത്തെ കാണാനെത്തിയത്. ഒരുപാട് പ്രതീക്ഷകളുമായി ജീവിക്കുന്ന അഥീനയ്ക്ക് വേണ്ടി നമുക്ക് കൈകോര്‍ത്താലോ എന്നും ചാരം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എന്റെ പ്രിയപ്പെട്ട അഥീന.. പഠനം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ നെടുങ്കണ്ടം എന്ന മലയോരഗ്രാമത്തില്‍ നിന്നും, ഒരുപാട് പ്രതീക്ഷയോടെയാണ് അവള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കായി പ്രവേശിച്ചത്. ജോലി ചെയ്തു തുടങ്ങുമ്പോള്‍ അവളുടെ പ്രിയപ്പെട്ട അച്ചനും അമ്മക്കും തണലാകാന്‍ സാധിച്ചല്ലോ എന്ന സമാധാനം ആയിരുന്നു.. പക്ഷെ ആ സമാധാനം അധികം നീണ്ടില്ല. ക്ഷണിക്കാതെ വന്ന കഴുത്ത് വേദന ആയിരുന്നു തുടക്കം.. CLIVALCHORDOMA (ക്ലൈവല്‍ കോര്‍ഡോമ) എന്ന അതിഥിയിലൂടെ ആ കുടുംബത്തിന്റെയും അഥീനയുടേയുടെയും സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു.. ഒരു വര്‍ഷത്തിനിടെ 9 സര്‍ജറികള്‍. ഏകദേശം 40 ലക്ഷത്തിനുമേല്‍ ചിലവായിക്കഴിഞ്ഞു.

നെടുങ്കണ്ടത്തുണ്ടായിരുന്ന ഒരു കൂള്‍ബാര്‍ അതില്‍ നിന്നും ജീവിതം കണ്ടെത്തിയിരുന്ന ആ കുടുംബത്തിനു ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെയ്പും ചോദ്യ ചിഹ്നമാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ അഥീനയുടെ അമ്മയുടെ ഫോണ്‍ എനിക്ക് വന്നിരുന്നു. അവള്‍ക്കു എന്നെ ഒന്ന് കാണണം എന്ന്. ഞാന്‍ പോയി അവളെ കണ്ടിരുന്നു. കുറച്ചു സമയം അവളുടെ അടുത്ത് ചിലവഴിച്ചു. ഇടയ്ക്കിടെ അവള്‍ ചോദിച്ചു ശരണ്യക്ക് എങ്ങനെ ഉണ്ടെന്ന്. ശരണ്യ പോയത് അവള്‍ അറിഞ്ഞിരുന്നില്ല, വേദന കടിച്ചമര്‍ത്തി ശരണ്യ സുഖമായി ഇരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ തിരികെ പോരുമ്പോള്‍ ‘പോകുവാണോ ‘ എന്ന ചോദ്യത്തിന് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു. എത്രയും വേഗം തിരികെ വരുമെന്നു പറഞ്ഞു ഞാന്‍ ഇറങ്ങുമ്പോള്‍ ആ കണ്ണുകളില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ഉണ്ടായിരുന്നു. അവളുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ക്കൊന്ന് ഒരുമിച്ചാലോ. അവളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ നിങ്ങള്‍ എല്ലാരും ഉണ്ടെന്ന പ്രതീക്ഷയില്‍ ഞാന്‍ നിര്‍ത്തട്ടെ, സ്‌നേഹത്തോടെ സീമ

ബാങ്ക് അക്കൌണ്ട് വിവരങ്ങൾ:-

ADHEENA JOHN A/C No : 32809748202
IFSC : SBIN 0070216
STATE BANK OF INDIA
NEDUMKANDAM BRANCH
GooglePay : 8281025404

Exit mobile version