ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ? ദീപാ നിശാന്തിനെ വിമര്‍ശിച്ച് ടി പത്മനാഭന്‍

കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് ചെറുകഥാകൃത്ത് ടി പത്മനാഭന്‍. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് ചോദിച്ച ടി പത്മനാഭന്‍, കവിത മോഷ്ടിച്ച വാര്‍ത്ത കേട്ട് തനിക്ക് ദുഃഖം തോന്നിയെന്നും കൂട്ടിച്ചേര്‍ത്തു.

ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും പത്മനാഭന്‍ പറഞ്ഞു. സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയില്‍ വച്ചായിരുന്നു ടി പത്മനാഭന്റെ വിമര്‍ശനം.

Exit mobile version