9 വര്‍ഷത്തെ കടുത്ത പ്രണയം, വിവാഹ നിശ്ചയവും കഴിഞ്ഞു; വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടി ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ‘മുങ്ങി’…! കരഞ്ഞിരിക്കാതെ കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവും!

ഒന്‍പത് വര്‍ഷം പ്രണയിച്ച് ഒടുവില്‍ വിവാഹിതരാകുവാന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍.

കൊച്ചി: തേപ്പ് എന്നു പറഞ്ഞാല്‍ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. നമുക്ക് ഏവര്‍ക്കും അറിയാം തേപ്പ് എന്താണെന്ന് നര്‍മ രൂപേണ പലപ്പോഴും പറയുമ്പോഴും ചിലയിടങ്ങളില്‍ കാര്യമാകാറുണ്ട്. പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തത്തില്‍ ലഭിച്ച തിരിച്ചടി കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ഒരു പയ്യന്‍. തേപ്പ് കിട്ടി വെള്ളമടിച്ച് പാട്ട് പാടി നടക്കുന്ന കാലമൊക്കെ അന്ന്, നീ പോയാല്‍ വേറെ എന്ന കാലഘട്ടമാണ് ഞങ്ങളുടേത് എന്ന് തെളിയിക്കുകയാണ് ഈ യുവാവ്.

ഒന്‍പത് വര്‍ഷം പ്രണയിച്ച് ഒടുവില്‍ വിവാഹിതരാകുവാന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍. വിവാഹ നിശ്ചയം വരെ എത്തിയിരുന്നു. പക്ഷേ വിവാഹത്തിന് ഒരു മാസം മുന്‍പ് യുവതി ടിക് ടോകില്‍ പരിയപ്പെട്ട ഒരുത്തനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതില്‍ കരഞ്ഞിരിക്കാന്‍ യുവാവ് തയ്യാറായിരുന്നില്ല. കേക്ക് മുറിച്ച് ആഘോഷിച്ച് ആ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഇവരുടെ വിവാഹത്തിന് ആദ്യം എതിര്‍പ്പുകള്‍ നിറഞ്ഞിരുന്നു.

പക്ഷേ ഒന്‍പത് വര്‍ഷം പ്രണയമായിരുന്നു എന്ന് കണ്ടതോടെ കുടുംബം കല്യാണത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു. ശേഷം ആഘോഷ പൂര്‍വ്വം വിവാഹ നിശ്ചയവും നടത്തി. ഇതിനു ശേഷമാണ് യുവതിയുടെ അതിസഹാസം. ടിക് ടോകില്‍ പരിചയപ്പെട്ട യുവാവിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. ആദ്യം സങ്കടം തോന്നിയിരുന്നുവെങ്കിലും ശേഷം ചിന്തിച്ചപ്പോള്‍ ആഘോഷിക്കേണ്ടതാണെന്നും യുവാവ് പറയുന്നു. കൂട്ടുകാര്‍ക്കൊപ്പമാണ് ആഘോഷങ്ങള്‍ പങ്കുവെച്ചത്. സ്നേഹ എന്ന യുവതിയാണ് തേച്ചിട്ട് പോയതെന്ന് യുവാവ് പറയുന്നു. നമ്മള്‍ കണ്ടതില്‍ വെച്ച് വേള്‍ഡ് തേപ്പുകാരിയായ സ്നേഹയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് കേക്കിന്റെ പുറത്ത് എഴുതിയിരുന്നത്.

Exit mobile version