ടിക് ടോക് ഞങ്ങള്‍ക്ക് വേണ്ട; നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

ടിക് ടിക് നിരോധനം നടപ്പിലാക്കുന്നതിനായി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചെന്നൈ: ജനപ്രീതി ഏറെ നേടിയ ടിക് ടോക് ആപ്ലിക്കേഷനായ ടിക് ടോകിന് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ടിക് ടോക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിലവാരം താഴ്ത്തുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായുളള നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ നിയമസഭയെ അറിയിച്ചു.

ടിക് ടിക് നിരോധനം നടപ്പിലാക്കുന്നതിനായി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ടിക് ടോക് വീഡിയോകളില്‍ അശ്ലീലം കൂടിവരുന്നതായി എംഎല്‍എ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് നടപടികള്‍ മുന്നോട്ടു നീക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ വ്യക്തമാക്കി.

Exit mobile version