ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറി കത്തിയമര്‍ന്നു: ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഒഴിവായത് വന്‍ദുരന്തം

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ആലത്തൂരില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു, ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ലോറി പൂര്‍ണമായും കത്തിയമര്‍ന്നു. വൈകിട്ട് 6.10നാണ് അപകടം. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ആലത്തൂര്‍ സ്വാതി ജംഗ്ഷനിലാണ് അപകടം. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാറാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സിഗ്നലില്‍ നിര്‍ത്തിയിട്ടശേഷം വണ്ടി എടുക്കുമ്പോഴായിരുന്നു തീ പിടുത്തം. മറ്റു വാഹനങ്ങള്‍ സ്ഥലത്തു നിന്നു നീക്കി.

Exit mobile version