ശബരിമല ദര്‍ശനത്തിനായി യുവതി എത്തി! ആന്ധ്രാ സ്വദേശിയായ 43 കാരി പോലീസ് സംരക്ഷണയില്‍ നിലയ്ക്കലിലേക്ക് തിരിച്ചു

കോട്ടയം: ശബരിമല ദര്‍ശനത്തിനായി 43 കാരി കോട്ടയത്ത് എത്തി. ആന്ധ്രയില്‍ നിന്നെത്തിയ യുവതി ഇരുമുടിക്കെട്ടുമായാണ് എത്തിയിരിക്കുന്നത്. ഇവര്‍ പോലീസ് അകമ്പടിയോടെ നിലയ്ക്കലിലേക്ക് തിരിച്ചു.

യുവതി പ്രവേശനം അനുവദിക്കുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നെങ്കിലും ഇത് വരെ ഒരു യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. യുവതികള്‍ കയറാന്‍ ശ്രമിച്ചപ്പോഴെല്ലാം ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ യുവതികളെ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

അതേസമയം, സുരക്ഷയുടെ ഭാഗമായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാഞ്ജ നാളെ അവസാനിക്കും

Exit mobile version