9-ാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളിഭ്രമത്തില്‍ പൊലിഞ്ഞത് സഹോദരിയുടെ ‘വിവാഹജീവിതം’; കളിച്ചു കളഞ്ഞത് വിവാഹത്തിന് സ്വരുകൂട്ടിയ നാലുലക്ഷം രൂപ

തൃശ്ശൂര്‍: 9-ാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളിഭ്രമത്തില്‍ പൊലിഞ്ഞത് സഹോദരിയുടെ വിവാഹജീവിതം. വിവാഹത്തിനായി വീട്ടുകാര്‍ സ്വരുകൂട്ടിയ നാലു ലക്ഷം രൂപയോളമാണ് ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടപ്പെട്ടത്. കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച മുഴുവന്‍ തുകയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് കുടുംബം.

വിവാഹം അടുത്തപ്പോള്‍ തുക പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നപ്പോഴാണ് ഒരു പൈസപോലും ഇല്ലെന്ന് മനസ്സിലായത്. പക്ഷേ, ബാങ്ക് അധികൃതര്‍ കൈമലര്‍ത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകള്‍ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി ഇവര്‍ പോലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിന്‍വലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോള്‍ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടു.

ഒമ്പതാംക്ലാസുകാരനാണ് തുക മാറ്റിയതെന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിക്ക് വീട്ടുകാര്‍ ഒരു മൊബൈല്‍ഫോണ്‍ വാങ്ങിനല്‍കിയിരുന്നു. ഇതില്‍ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിംകാര്‍ഡാണ്. ഈ നമ്പര്‍തന്നെയാണ് ബാങ്ക് അക്കൗണ്ടിലും നല്‍കിയിരുന്നത്. ബാങ്കില്‍നിന്നുള്ള മെസ്സേജുകള്‍ വിദ്യാര്‍ത്ഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാല്‍ പണം നഷ്ടപ്പെടുന്നത് മറ്റാരും അറിഞ്ഞിരുമില്ല.

Exit mobile version