‘ചേര’ ഒരു കൊച്ച് ചിത്രം, വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം: വിദ്വേഷ പ്രചാരണത്തോട് പ്രതികരിച്ച് സംവിധായകന്‍

കൊച്ചി: ‘ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര. പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം’- പുതിയ സിനിമ ചേരയുടെ വിവാദത്തില്‍ സംവിധായകന്‍ ലിജിന്‍ ജോസ്.

നിമിഷ സജയന്‍-റോഷന്‍ മാത്യു പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ചേരയുടെ പോസ്റ്റര്‍ റിലീസിന് പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര. എന്നാല്‍ പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരം എത്തിക്കുക മാത്രമായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും വിവാദം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സംവിധായകന്‍ ലിജിന്‍ ജോസ് പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം ഇതില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ല എന്നും ലിജിന്‍ ജോസ് വ്യക്തമാക്കി. ചേരയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുവാനാണ് പദ്ധതി.

നജീം കോയ തിരക്കഥ എഴുതിയ ‘ചേര’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നടന്‍ കുഞ്ചാക്കോ ബോബനെതിരെ വ്യാപകമായി സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ക്രൈസ്തവരുടെ വിശ്വാസത്തെ അപമാനിക്കുക എന്നത് മലയാള സിനിമയുടെ ലക്ഷ്യമായിക്കഴിഞ്ഞു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Exit mobile version