ദേവസ്വം കമ്മീഷണര്‍മാരായി ഹിന്ദുക്കള്‍ മാത്രം; സര്‍ക്കാര്‍

കൊച്ചി: ദേവസ്വം കമ്മിഷണര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ചുളള സര്‍ക്കാര്‍ സത്യവാങ്മൂലം ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂ എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

ദേവസ്വം നിയമഭേദഗതി ചോദ്യം ചെയ്ത് ബിജെപി അധ്യക്ഷന്‍ പിഎസ് ശശീധരന്‍ പിള്ളയുടെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ശബരിമലയില്‍ 10നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാറിന് മുന്നിലുള്ള കാര്യം. ഇത് സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താനോ റിവ്യൂ ഹര്‍ജി നല്‍കാനോ സര്‍ക്കാറില്ല. ദേവസ്വം ബോര്‍ഡിന് ഇത് സംബന്ധിച്ച് തീരുമാനം എടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Exit mobile version