ശബരിമല സ്ത്രീപ്രവേശനം..! പ്രതിഷേധം ശക്തം; നിലയ്ക്കലില്‍ സമരാനുകൂലിയുടെ ആത്മഹത്യാശ്രമം

നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ഭക്തര്‍ നടത്തുന്ന സമരത്തിനിടെ നിലയ്ക്കലില്‍ സമരാനുകൂലിയുടെ ആത്മഹത്യാശ്രമം. മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ഇയാളെ പോലീസ് ഇടപ്പെട്ട് താഴെയിറക്കി. സമരത്തിനെത്തിയ യുവതിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എഡിജിപി അനില്‍ കാന്ത് നിലയ്ക്കലിലേക്ക് തിരിച്ചു. കൂടാതെ പമ്പയിലും നിലയ്ക്കലും വനിത പോലീസിനെ നിയോഗിക്കാന്‍ ഉത്തരവായി. 2 ബറ്റാലിയന്‍ വനിത പോലീസിനെയാണ് നിയോഗിക്കുന്നത്. ഇന്ന് വൈകുന്നേരം തന്നെ കൂടുതല്‍ പോലീസ് സംഘം എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം നിലയ്ക്കലിന് അപ്പുറത്തേക്ക് സ്ത്രീകളെ കയറ്റി വിടില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സമരക്കാര്‍. നേരത്തെ കോട്ടയത്ത് നിന്നുള്ള ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബസില്‍ നിന്ന് സമരക്കാര്‍ ഇറക്കി വിട്ടിരുന്നു. മാത്രമല്ല വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടില്ലെന്നാണ് സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version