ദീര്‍ഘ കാലത്തെ പ്രണയത്തിന് ശേഷം 3 മാസം മുന്‍പ് വിവാഹം; യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കി: ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ നെടിയവിള മാണിക്യമംഗലം കോളനിയില്‍ രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ കുണ്ടറ മുളവന സ്വദേശി ധന്യ ദാസിനെയാണ് (ഗായി 21) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ഭര്‍തൃ പീഡനമാണ് മരണത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു.

മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ദീര്‍ഘകാലം പ്രണയിച്ച ശേഷമാണ് വിവാഹിതരായത്.വെള്ളിയാഴ്ച രാത്രി രാജേഷ് മദ്യപിച്ചെത്തിയതിനെ ചൊല്ലി ഇരുവരും പിണങ്ങിയെന്നും എന്നാല്‍ ദേഹോപദ്രവം ഉണ്ടായില്ലെന്നും പോലീസ് പറഞ്ഞു.

ടിപ്പര്‍ ലോറി ഡ്രൈവറായ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ധന്യയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version