സര്‍ക്കാരിനെന്താ ഇരട്ടത്താപ്പാണോ.. ആക്ടിവിസ്റ്റായതുകൊണ്ട് ഞാന്‍ മല കയറുന്നതില്‍ നിന്ന് തഴയപ്പെട്ടു..! ഇപ്പോള്‍ ആര്‍ക്കെതിരെ വനിതാ മതില്‍ പണിയുന്നു, എന്തിന്; രഹ്നാ ഫാത്തിമ

കൊച്ചി: സര്‍ക്കാരിനെന്താ ഇരട്ടത്താപ്പാണോ.. ആര്‍ക്കു വേണ്ടിയാണ് വനിതാ മതില്‍ പണിയുന്നത്. ജയില്‍ ജീവിതത്തിന് ശേഷം വീണ്ടും രഹ്നാ ഫാത്തിമ പ്രതികരണവുമായി രംഗത്ത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നിട്ടും ആക്ടിവിസ്റ്റാണെന്നാരോപിച്ച് തന്നെ തഴഞ്ഞത് ശരിയായില്ലെന്ന് രഹ്ന ആരോപിക്കുന്നു. മാത്രമല്ല സര്‍ക്കാര്‍ ഈ വിധി നടപ്പിലാക്കുമെന്ന് വിശ്വസിച്ചിരുന്നെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു.

തന്റെ ജയില്‍ ജീവിതത്തെകുറിച്ചും രഹ്ന പറഞ്ഞു. തനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലാത്ത ശ്രീജിത്ത് ഐപിഎസുമായി നേരത്തെ പരിചയമുണ്ടെന്നെല്ലാമുള്ള ആരോപണങ്ങള്‍ ഇതിന് വേണ്ടിയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. എന്നാല്‍ സത്യത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്ന ഒരു താല്‍പര്യവും സര്‍ക്കാരിന് ഇല്ലെന്നാണ് താന്‍ മനസിലാക്കുന്നത് രഹന ഫാത്തിമ പറഞ്ഞു.

ഞാന്‍ ഒരു തെറ്റ് ചെയ്തുവെന്നാണ് മറ്റുള്ളവര്‍ കരുതുന്നത്. എന്നാല്‍ മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കാന്‍ ശ്രമിച്ചതാണ് താന്‍ ചെയ്ത വലിയ തെറ്റ്. കൂടാതെ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന വനിതാ മതില്‍ ആര്‍ക്കെതിരായാണ് കെട്ടുന്നതെന്ന് വ്യക്തമാക്കണമെന്നും രഹ്ന പ്രതികരിച്ചു.

Exit mobile version