‘എബിവിപി പ്രവര്‍ത്തകനെ ആരും വെട്ടി വീഴ്ത്തിയിട്ടില്ല, അവര്‍ സ്വയം മുറിവേല്‍പ്പിച്ചത്! നടന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുടുക്കാനുള്ള ശ്രമം’ കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല കാമ്പസില്‍ അരങ്ങേറിയ നാടകം പൊളിച്ച് പോലീസ്

കാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് ലാലിനു നേരെ ആക്രമണം ഉണ്ടായിരുന്നു.

കാലടി: കഴിഞ്ഞ ദിവസം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകാശാല കാമ്പസില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമ സംഭവങ്ങളുടെ സത്യസ്ഥിതി വെളിപ്പെടുത്തി പോലീസ്. ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റുവെന്നായിരുന്നു പരാതി. എന്നാല്‍ ആ പരിക്ക് അവര്‍ സ്വയം സൃഷ്ടിച്ചതാണെന്നും, എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുടുക്കാനുള്ള ശ്രമം മാത്രമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ സംഘപരിവാറിന്റെ ആ നീക്കവും പൊളിഞ്ഞു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നുവെന്നും കൈയിലെ മുറിവ് കൂട്ടുകാര്‍ സൃഷ്ടിച്ചതാണെന്നും പരിക്കേറ്റ കെഎം ലാല്‍ മൊഴിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ലാല്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കെഎം ലാലിനെ എസ്എഫ്െ. പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്നയിരുന്നു കേസ്. പക്ഷേ സത്യസ്ഥിതി വെളിപ്പെട്ടതോടെ കേസ് ലാലിനെതിരെ തിരിയുകയായിരുന്നു.

കാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് ലാലിനു നേരെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍, ഇത് ചെറിയ തോതിലേ ഉണ്ടായിരുന്നുള്ളൂ. ചെറിയ പോറല്‍ ഏറ്റിരുന്നതേയുള്ളൂ. കേസിന് ബലം കിട്ടുന്നതിനായി കൂട്ടുകാരുടെ പ്രേരണയില്‍ കത്തിയും ബ്ലേഡും ഉപയോഗിച്ച് കൈയില്‍ വരയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് കാമ്പസില്‍നിന്ന് വിവരം ശേഖരിച്ചപ്പോള്‍, ആഴത്തില്‍ മുറിവേല്‍ക്കുംവിധത്തിലുള്ള അക്രമ സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ലാലിന്റെ മൊബൈല്‍ ടവര്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് സത്യാവസ്ഥ പോലീസ് കണ്ടെത്തിയത്.

Exit mobile version