വീട്ടില്‍ കള്ളന്‍ കയറി; ഇലക്ട്രിക് ബാറ്റു കൊണ്ട് അടിച്ചു വീഴ്ത്തി 70കാരിയുടെ പോരാട്ടം

പത്തനംതിട്ട: വീട്ടില്‍ കയറിയ കള്ളനെ 70കാരി അടിച്ചു വീഴ്ത്തി. ഇലക്ട്രിക് ബാറ്റു കൊണ്ടായിരുന്നു നെടുവരംകോട് തയ്യില്‍ സാറാമ്മ വര്‍ഗീസിന്റെ പോരാട്ടം. ചെങ്ങന്നൂരിലാണ് സംഭവം. മോഷണ സംഭവത്തില്‍ നെടുവരംകോട് സ്വദേശി ഊരാളി സുനിലിനെ പോലീസ് പിടികൂടി. സാറാമ്മ ഒറ്റയ്ക്കായിരുന്നു താമസം.

അടുക്കള വാതില്‍ വഴി കയറിയ കള്ളനെ സാറാമ്മ സധൈര്യം ഇലക്ട്രിക് ബാറ്റ് വെച്ചു അടിക്കുകയായിരുന്നു. ഉടനടി ഷോക്കേറ്റു വീഴുകയായിരുന്നു. നിലത്തു വീണ സുനില്‍ ഇവിടെ നിന്നും എഴുന്നേറ്റ് സാറാമ്മയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയും ചെയതു. ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്ന സുനിലിനെ അറസ്റ്റു ചെയ്തു.

Exit mobile version