ചെളിയില്‍ കുതിര്‍ന്ന റോഡിന്റെ അവസ്ഥ ഉച്ചയ്ക്ക് ആപ്പില്‍ പങ്കുവെച്ചു, വൈകുന്നേരം റോഡ് നിരപ്പാക്കി ഗതാഗത യോഗ്യമാക്കി; വകുപ്പിനെ അഭിനന്ദിച്ചേ മതിയാകൂവെന്ന് അനുഭവസ്ഥന്റെ കുറിപ്പ്

PA Muhammed Riyas | Bignewslive

തിരുവനന്തപുരം: ചെളിയില്‍ കുതിര്‍ന്ന റോഡിന്റെ അവസ്ഥ പങ്കുവെച്ചു മണിക്കൂറുകള്‍ക്കകം പരാതി പരിഹരിക്കപ്പെട്ടതായി അനുഭവസ്ഥന്റെ ഫേസ്ബുക്ക് കുറിപ്പ്. റോഡിനെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ പിഡബ്ല്യുഡി പുറത്തിറക്കിയ ആപ്പില്‍ നല്‍കിയ പരാതിയിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കണ്ടത്.

ഇന്ന് പത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കില്‍ കൂടല്‍ ടൗണില്‍ വെള്ളക്കെട്ടില്‍ ചെളിയില്‍ കുതിര്‍ന്ന റോഡിന്റെ അവസ്ഥ കണ്ടാണ് ഞാന്‍ ഈ ആപ്പില്‍ ഫോട്ടോ സഹിതം പരാതി പോസ്റ്റ് ചെയ്തതെന്ന് ദീപു ദിവാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നീട് 2.30ന് ജെസിബിയും ടിപ്പറും എല്ലാം എത്തി പണി നടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വൈകുന്നേരം അഞ്ചുമണിയോടെ എല്ലാം ലെവല്‍ ചെയ്തതായും പരാതി പരിഹരിച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയതായും അദ്ദേഹം പറഞ്ഞു. പിഡബ്ല്യുഡി വകുപ്പിന്റെ പ്രവര്‍ത്തനം ശരിക്കും ഞെട്ടിച്ചുവെന്നും അഭിനന്ദിച്ചേ മതിയാകൂവെന്നും ദീപു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

PWD APP……
ഇന്ന് പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കൂടൽ ടൗണിൽ വെള്ളക്കെട്ടിൽ ചെളിയിൽ കുതിർന്ന റോഡിന്റെ അവസ്ഥ കണ്ടാണ് ഞാൻ ഈ ആപ്പിൽ ഫോട്ടോ സഹിതം പരാതി പോസ്റ്റ് ചെയ്തത് …@ 1pm
ഞാൻ 2:30 നു നോക്കുമ്പോൾ jcb & tipper & heavy roller എല്ലാം നിരത്തിൽ .5 മാണിയോട് കൂടി കോറി വേസ്റ്റ് ഇട്ടു എല്ലാം ലെവൽ ചെയ്തു
എനിക്ക് നോട്ടിഫിക്കേഷൻ ആപ്പിൽ എത്തി complaint clear ചെയ്തു ക്ലോസ് ആക്കി എന്ന് .5:15pm
ശരിക്കും
അഭിനന്ദനാർഹമായ PWD dept.ന്റെ പ്രവർത്തിയിൽ എല്ലാ ഉദ്യോഗാര്ഥികള്ക്കും
വകുപ്പ് മന്ത്രി MR. MUHAMMUD RIYAZ അവര്കൾക്കും …..A BIG SALUTE👍👍
**ACTION NOT IN 24 HRS
BUT IN FEW HOURS**
** *P.W.D Dept..***

Exit mobile version