വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടി; പിന്നാലെ വധഭീഷണിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ അഴിതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് വെളിപ്പെടുത്തി മന്ത്രി കെ.രാധാകൃഷ്ണന്‍. ലാന്‍ഫോണിലാണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയതെന്ന് മന്ത്രി അറിയിച്ചു. നേരത്തെ, പട്ടിക ജാതി വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

വകുപ്പിലെ അഴിമതി സംബന്ധിച്ച മാര്‍ച്ചില്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. നടപടികള്‍ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണില്‍ വിളിച്ചു വധഭീഷണി ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് യാതൊരു പരിഗണനയും ഉണ്ടാകില്ല. കൈയിട്ട് വാരുന്ന മാനസികാവസ്ഥയുള്ളവരെ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version