തൃശ്ശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

തൃശൂര്‍: ചേറ്റുവയില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി. മൂന്നു പേരെ വനം വിജിലന്‍സ് പിടികൂടി. പിടിയിലായത് വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്.

പിടിച്ചെടുത്ത ആംബര്‍ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള ആംബര്‍ ഗ്രിസ് കേരളത്തില്‍ ആദ്യമായാണ് പിടികൂടുന്നത്.

സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക് പോലുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്. ഒഴുകുന്ന സ്വര്‍ണ്ണമെന്ന് അറിയപ്പെടുന്ന ആംബര്‍ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത് സുഗന്ധ ദ്രവ്യ നിര്‍മ്മാണത്തിനാണ്.

ചില മരുന്നുകളുടെ നിര്‍മ്മാണത്തിനും ഇതുപയോഗിക്കാറുണ്ട്. മങ്ങിയ ചാരനിറത്തിലോ കറുപ്പ് നിറത്തിലോ ആണ് ഇതു കാണപ്പെടുന്നത്.

Exit mobile version