മാലയും വളയും മോതിരവും സ്വര്‍ണ്ണനാണയങ്ങളും; കൊവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ച സ്വര്‍ണ്ണം വില്‍ക്കാന്‍ തീരുമാനം

കൊച്ചി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി സംഭാവനയായി നല്‍കിയ സ്വര്‍ണ്ണം വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. സമ്മാനിച്ചതില്‍ മാലയും വളയും മോതിരവും സ്വര്‍ണനാണയങ്ങളുമെല്ലാമുണ്ട്.

2018-ലെ പ്രളയം മുതലാണ് ദുരിതാശ്വാസനിധിയിലേക്ക് സ്വര്‍ണം കൂടുതലായി ലഭിച്ചുതുടങ്ങിയതെന്ന് ധനകാര്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 500 ഗ്രാമിലേറെ സ്വര്‍ണമാണ് ഇക്കാലയളവില്‍ ലഭിച്ചത്. ഒരുവര്‍ഷത്തിനിടെ എറണാകുളത്ത് മാത്രം 224.67 ഗ്രാം സ്വര്‍ണം ലഭിച്ചു.

സ്വര്‍ണം നേരില്‍ക്കണ്ട് ബോധ്യപ്പെടാനും അവസരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു . ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതല്‍ക്കൂട്ടും. ക്വട്ടേഷന്‍ ക്ഷണിച്ചാണ് വില്‍പ്പന.

Exit mobile version