വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ വര്‍ക്കല പോലീസ് സ്‌റ്റേഷനിലെത്തിയാണ് നേരിട്ട ദുരനുഭവത്തില്‍ പോലീസിന് പരാതി നല്‍കിയത്. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയെന്ന് വര്‍ക്കല പോലീസ് അറിയിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികള്‍. കഴിഞ്ഞ നാല് മാസമായി വര്‍ക്കലയിലെ ഹോം സ്റ്റേയില്‍ താമസിക്കുകയാണ് ഇവര്‍. ഇവര്‍ക്കൊപ്പം മുംബൈ സ്വദേശിയായ യുവതിയും ഉണ്ട്.

മുംബൈ സ്വദേശിക്കെതിരെ നേരത്തെയും അതിക്രമം നടന്നിട്ടുള്ളതായി പരാതിയില്‍ പറയുന്നു. പ്രതികള്‍ മദ്യപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഇവര്‍ യുവതികളോട് അസഭ്യം പറയുകയും ശരീരത്തില്‍ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ടൂറിസം രംഗത്ത് വിദേശികളുടെ സുരക്ഷിതത്വം എന്ന നിലയില്‍ ഏറെ ഗുരുതര സ്വഭാവമുള്ള സംഭവമാണിത്. ഇതിനെ ഗൗരവത്തോടെ തന്നെ കാണുമെന്നും പ്രതികളെ ഉടന്‍ തിരിച്ചറിയാനാകുമെന്നും വര്‍ക്കല പോലീസ് പ്രതികരിച്ചു

Exit mobile version