ഇയാളിതെന്ത് മനുഷ്യനാണ്..? മന്ത്രി മുഹമ്മദ് റിയാസിന്റെ ഒരു ദിവസത്തെ പരിപാടികള്‍ അമ്പരപ്പിക്കുന്നത്; ചെറുപ്പത്തിന്റെ ചടുലത വകുപ്പുകളിലും പ്രകടം, കുറിപ്പ്

Minister Muhammed Riyas | Bignewslive

കണ്ണൂര്‍: ഇയാളിതെന്ത് മനുഷ്യനാണ്..? മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ നിറയുന്ന ചോദ്യമാണ് ഇത്. കണ്ണൂരിലെ ഒരു ദിവസത്തെ പരിപാടികളാണ് സൈബറിടത്ത് ചര്‍ച്ചയാകുന്നത്. രാവിലെ മുതല്‍ രാത്രി വരെ ഓരോ പരിപാടികളുമായി ഓടി നടന്ന മന്ത്രി രാവിലെ എട്ടുമണിയായപ്പോഴേയ്ക്കും തിരുവനന്തപുരത്ത് ഹാജരായതും അമ്പരപ്പ് ഉളവാക്കുന്നു.

രാവിലെ മൂന്നാംപാലം, മേലെ ചൊവ്വ അണ്ടര്‍പാസ്, കണ്ണൂര്‍ ഫ്‌ളൈ ഓവര്‍ പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശനം. അത് കഴിഞ്ഞ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം. പരിപാടികള്‍ക്കിടയില്‍ പാര്‍ട്ടിസഖാക്കളുടെ വീടുകളില്‍ സന്ദര്‍ശനം. ധീരരക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍, ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍, ചടയന്‍ ഗോവിന്ദന്റെ ഭാര്യ ദേവകി അമ്മ, സഖാവ് പുഷ്പന്‍ എന്നിവരോടൊത്ത് അല്‍പസമയം. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അവിടെയും കുറച്ച് സമയം ചെലവഴിച്ചു.

ഇത്തരത്തില്‍ വിശ്രമമില്ലാതെയുള്ള ചെറുപ്പക്കാരന്റെ ചുറുചുറുക്കും വെളിപ്പെടുത്തിയുള്ള കുറിപ്പ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. തുടക്കം മുതല്‍ ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന ജനപ്രതിനിധിയായിരുന്നു മുഹമ്മദ് റിയാസ്. ജനങ്ങളുടെ പരാതികള്‍ കേട്ടും പരിഹരിച്ചും ജനങ്ങളിലും സൈബര്‍ ഇടത്തും നിറയുകയാണ് മന്ത്രി മുഹമ്മദ് റിയാസും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

മന്ത്രി മുഹമ്മദ് റിയാസിന്റെ ഒരുദിവസത്തെ പരിപാടികളും അദ്ദേഹത്തിന്റെ വേഗതയും പറയാതിരിക്കാനാവില്ല. രാവിലെ എട്ട് മണി മുതല്‍ രാത്രി വരെ നിര്‍ത്താതെ പരിപാടികള്‍. ഭക്ഷണം കഴിക്കാന്‍ കുറച്ച് സമയം. വിശ്രമം എന്ന പരിപാടിയേ ഇല്ല. ഇതിനിടയ്ക്ക് ഫോണ്‍ കോളുകള്‍, ജനങ്ങളുടെ പരാതികള്‍ കേള്‍ക്കല്‍ എന്നിങ്ങനെ പോകുന്നു സമയം.

കണ്ണൂരിലെ ഒരുദിവസത്തെ മന്ത്രിയുടെ പരിപാടികള്‍ കണ്ടപ്പോള്‍ ഇയാളിതെന്ത് മനുഷ്യനാണെന്ന് തോന്നിയിരുന്നു. രാവിലെ മൂന്നാംപാലം, മേലെ ചൊവ്വ അണ്ടര്‍പാസ്, കണ്ണൂര്‍ ഫ്‌ളൈ ഓവര്‍ പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശനം. അത് കഴിഞ്ഞ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം. പരിപാടികള്‍ക്കിടയില്‍ പാര്‍ട്ടിസഖാക്കളുടെ വീടുകളില്‍ സന്ദര്‍ശനം. ധീരരക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍, ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍, ചടയന്‍ ഗോവിന്ദന്റെ ഭാര്യ ദേവകി അമ്മ, സഖാവ് പുഷ്പന്‍ എന്നിവരോടൊത്ത് അല്‍പസമയം. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അവിടെയും കുറച്ച് സമയം.

പുതിയസര്‍ക്കാരിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് റിയാസിന്റെ ഈ പ്രവര്‍ത്തനങ്ങള്‍. പുതിയ ഒരു തലമുറയെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നതിന്റെ മാറ്റം ഒരുമാസത്തിനുള്ളില്‍ തന്നെ പ്രകടമാണ്. അതില്‍ ചെറുപ്പക്കാരനായ റിയാസിന്റെ കാര്യം എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ വേഗതയുടെ കണക്കെടുത്താല്‍ ഒരുമാസമൊക്കെ എത്രയോ അകലെയാണ്.

രാവിലെ എട്ട് മണിക്ക് കണ്ണൂരില്‍ തുടങ്ങിയ പരിപാടി രാത്രി വരെ തുടരുന്നു. ഇതിനിടയ്ക്ക് ഒന്ന് മൂത്രമൊഴിക്കാന്‍ സമയം കിട്ടിയോ എന്ന് പോലും സംശയമാണ്. കണ്ണൂരില്‍ മാത്രമല്ല അന്നത്തെ ഒരുദിവസം കാസര്‍ഗോഡും പരിപാടികള്‍ ഉണ്ടായിരുന്നു. പിറ്റെദിവസം രാവിലെ ഇതേ എട്ട് മണിക്ക് ദേ കിടക്കുന്നു തിരുവനന്തപുരത്ത്. ഇങ്ങനെ ഓടിനടന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ഒരു ചെറുപ്പക്കാരന് മാത്രമേ സാധിക്കുകയുള്ളു.

ഒരു ചെറുപ്പക്കാരന്റെ ചടുലത പൊതുമരാമത്ത് ടൂറിസം വകുപ്പുകള്‍ക്കും കൈവന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സന്ദര്‍ശനവേളയില്‍ തന്നെ ഒട്ടനവധി പരാതികള്‍ അദ്ദേഹം കേട്ടിട്ടുണ്ട്. അതില്‍ അടിയന്തിര നടപടി വേണ്ടവ ഇതിനകം തന്നെ പരിഹരിച്ചുകഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ രാമപുരം പാലത്തിന്റെ പ്രവൃത്തി. മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരുമാസം കൊണ്ട് തന്നെ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ജനങ്ങളെ ചേര്‍ത്ത് പിടിച്ച്, ജനങ്ങളോട് സംവദിച്ചും സംസാരിച്ചുമാണ് അദ്ദേഹം തന്റെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്.

വേഗതയും ചടുലതയുമാണ് ഒരു സര്‍ക്കാരിന്റെ മുഖമുദ്ര. അതിന് റിയാസിനെപ്പോലുള്ള ചെറുപ്പക്കാര്‍ മുന്നില്‍തന്നെ വേണം. ഇത് കണ്ണൂരിന്റെ ഒരുദിവസത്തെ അനുഭവം മാത്രം.

Exit mobile version