പറഞ്ഞ സ്വര്‍ണ്ണം നല്‍കിയില്ല, ആഗ്രഹിച്ച പോലെയുള്ള കാര്‍ അല്ല നല്‍കിയത്; വിസ്മയയുടെ മരണത്തില്‍ മകന്‍ കിരണിനെ ന്യായീകരിച്ച് പിതാവ് സദാശിവന്‍പിള്ള

vismaya death | Bignewslive

കൊല്ലം; വിസ്മയയുടെ മരണത്തില്‍ കിരണ്‍ കുമാറിനെ ന്യായീകരിച്ച് പിതാവ് സദാശിവന്‍പിള്ള. വിസ്മയയുടെ കുടുംബം നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ല. മകന്‍ ആഗ്രഹിച്ച കാറല്ല അവര്‍ നല്‍കിയത്. പ്രശ്ന പരിഹാരത്തിന് വിസ്മയയുടെ വീട്ടുകാര്‍ ശ്രമിച്ചില്ല. സ്വര്‍ണത്തിന്റെ പേരില്‍ കിരണ്‍ വഴക്കിട്ടിട്ടില്ലെന്നും സദാശിവന്‍ പിള്ള പറയുന്നു.

കാറിനെ ചൊല്ലി വിസ്മയയുമായി മകന്‍ വഴക്കിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു.

വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി അധികൃതരും അറിയിച്ചു.

Exit mobile version