കേരളത്തിന്റെ പുനര്‍നിര്‍മ്മാണം..! ഉപദേശക സമിതി രൂപീകരിച്ചു; ചെന്നിത്തലയും കണ്ണന്താനവും സമിതിയിലെ അംഗങ്ങള്‍

തിരുവനന്തപുരം: മഹാ പ്രളയത്തിന്റെ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതി രൂപീകരിച്ചു. പ്രതിപക്ഷ നേതാവും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സമിതിയിലെ അംഗങ്ങളായിരിക്കും.

അതേസമയം യുവ സംരഭകന്‍ എന്ന നിലയില്‍ ബൈജൂസ് ലേണിംഗ് ആപ്പിന്റെ ബൈജുവിനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയതായി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പല പദ്ധതികളും ചുവപ്പ്‌നാടയില്‍ കുരുങ്ങിപ്പോകുന്നു എന്നൊരു പരാതിയുണ്ട്. എന്നാല്‍ ചുവപ്പ് നാടയില്‍ കുരുങ്ങാതെ സമയബന്ധിതമായും ശാസ്ത്രീയമായും പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version