‘ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുയര്‍ത്തുന്ന ആശയത്തിന്റെ പേരാണ് ഡിവൈഎഫ്‌ഐ’ അരുണ്‍ ഗോപി കുറിക്കുന്നു

Arun Gopy | Bignewslive

കൊവിഡ് രണ്ടാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ നിരവധി സന്നദ്ധ സംഘനകള്‍ സഹായത്തിനായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിന് ഇറങ്ങിയ ഡിവൈഎഫ്‌ഐയ്‌ക്കൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.

നല്ല പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുയര്‍ത്തുന്ന ആശയത്തിന്റെ പേരാണ് ഡിവൈഎഫ്‌ഐ എന്ന് പറഞ്ഞ അരുണ്‍, ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്ന എല്ലാ സംഘടങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നാടിനൊപ്പം Dyfi…!!
കഴിഞ്ഞ ഒരു മാസക്കാലമായി വിശക്കുന്നവർക്ക് ഭക്ഷണവും ആവശ്യക്കാർക്ക് മരുന്നും അശരണർക്കു താമസവും ഒറ്റപെട്ടവർക്കു കൂട്ടുമായി ഒരുപറ്റം ചെറുപ്പക്കാർ വാഴക്കാല പടമുകളിൽ അഹോരാത്രം ജീവിക്കുന്നു.. അവർക്കൊപ്പം കുറച്ച്നേരം ഞാനും!! Dyfi പ്രവർത്തകൻ ആയിരുന്നതിനാലാവാം അവരുടെ ആവേശവും ഊർജ്ജവും ഒട്ടും ചോരാതെ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു!! നന്ദി ഇത്തരം പ്രവർത്തനങ്ങളിലൂടെ നിങ്ങളുയുർത്തുന്ന ആശയത്തിന്റെ പേര് തന്നെയാണ് Dyfi..!!
ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയവും അല്ലാത്തതുമായ സംഘടങ്ങൾക്കു അവരുടെ പ്രവർത്തകർക്ക് ഒരായിരം സല്യൂട്ട്…!! സംഘടനകളൂടെ പേരുകളിലെ മാറ്റമുണ്ടാകു മനസ്സിലെ നന്മ നിങ്ങളിലൊക്കെ ഒന്നുതന്നെയാണ് ❤️💪

Exit mobile version