പുതിയ മേയര്‍ സ്ഥാനമേറ്റു, എന്നാല്‍ ഇരിക്കാന്‍ ചേമ്പറുമില്ല, ചെയറുമില്ല..! വിവാദം

തൃശ്ശൂര്‍: പുതിയ മേയര്‍ സ്ഥാന മേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും മേയര്‍ക്കുള്ള ചേമ്പറും കസേരയും എത്തിയിട്ടില്ല. താല്‍കാലികമായി ഡെപ്യൂട്ടി മേയറുടെ ചേംബര്‍ ആശ്വാസമാക്കിയിരിക്കുകയാണ് അജിത വിജയന്‍. എന്നാല്‍ ഇത് ആദ്യമല്ല തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ ആകുന്നവര്‍ക്ക് സ്ഥിരമായി കസേരയില്ല. നേരത്തെ, താല്‍ക്കാലിക ചുമതല വഹിച്ച ഡെപ്യൂട്ടി മേയര്‍ ബീന മുരളിക്കും മേയര്‍ കസേര കിട്ടിയിരുന്നില്ല

എന്നാല്‍ മേയര്‍മാര്‍ മാറുന്ന ഘട്ടത്തില്‍ ചേംബറില്‍ നവീകരണ അറ്റകുറ്റ പ്രവര്‍ത്തികള്‍ പതിവെന്നായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12നാണ് പുതിയ മേയര്‍ സ്ഥാനമേറ്റത്.

എന്നാല്‍ നേരത്തെ മേയറായിരുന്ന അജിത ജയരാജന്‍ രാജിവച്ചതിന് തൊട്ടുപിറകെ മേയറുടെ ചേംബര്‍ അപ്രതീക്ഷിമായി പൊളിച്ചിട്ടത് വിവാദമായിരുന്നു. പാര്‍ട്ടിയിലെ ചില വ്യക്തി താല്‍പര്യങ്ങളാണ് മൂലം താന്‍ ചുമതല ഏറ്റതിന്റെ പേരില്‍ മേയര്‍ കസേരയില്‍ ഇരിക്കേണ്ടെന്ന ചിലരുടെ ഗൂഡാലോചനയാണ് ചേംബര്‍ പൊളിക്കലിന്റെ പിന്നിലെന്നായിരുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ ബീന മുരളിയുടെ ആക്ഷേപം.

പുതിയ മേയറായി അജിതാ വിജയന് ചുമതലയേല്‍ക്കുന്നതിനായി മേയറുടെ ചേംബര്‍ വൃത്തിയാക്കിയിരുന്നു. കേബിളുകള്‍ എലി കടിച്ചിരുന്നെന്നും അവ മാറ്റി സ്ഥാപിക്കാനാണ് ചേംബര്‍ പൊളിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം. മേയറുടെ ചേംബര്‍ പുതുക്കി പണിയാന്‍ 15 ദിവസത്തോളം വേണ്ടി വരുന്നതിനാല്‍ അതുവരെ ഡെപ്യൂട്ടി മേയറുടെ റൂമില്‍ തുടരുമെന്ന് മേയര്‍ അറിയിച്ചു.

Exit mobile version