വ്യവസായ മന്ത്രി പി രാജീവിന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: വ്യവസായ മന്ത്രി പി രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിനിടെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പി രാജീവിനെ കൂടാതെ അരുവിക്കര എംഎല്‍എ ജി സ്റ്റീഫനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് നേരിയ കുറവുണ്ട്. സംസ്ഥാനത്ത് ഇന്നലെ 12,300 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. 174 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version