ഇ-പാസ്സ് : ഒറ്റരാത്രി അപേക്ഷിച്ചത് 40,000 പേര്‍, അനാവശ്യയാത്രകള്‍ക്ക് പാസ്സില്ലെന്ന് പൊലീസ്

e-pass | Bignewslive

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലത്തെ അടിയന്തിര യാത്രകര്‍ക്കായി പൊലീസ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പാസിനായി വന്‍ തിരക്ക്. ഒറ്റ രാത്രികൊണ്ട് നാല്പതിനായിരത്തോളം പേരാണ് പാസിനായി അപേക്ഷിച്ചത്.മിക്കതും അനാവശ്യയാത്രകള്‍ക്ക് വേണ്ടിയുള്ളതാണെന്നും അടിയന്തിര യാത്രകള്‍ക്ക് മാത്രമേ പാസ്സ് ഉള്ളുവെന്നും പൊലീസ് അറിയിച്ചു.

അതേസമയം ആദ്യ ദിനത്തില്‍ ലോക്ക്ഡൗണിനോട് ജനം പൂര്‍ണമായും സഹകരിച്ചു. അടച്ചുപൂട്ടലിന്റെ രണ്ടാം ദിനത്തിലും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ്.അനാവശ്യയാത്രകള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് തുടരും. ചരക്കുവാഹനങ്ങളെയും അടിയന്തിര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയവരെയും മാത്രമാണ് പോകാന്‍ അനുവദിക്കുന്നത്.

Exit mobile version