കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ കേരളത്തിന് സഹായഹസ്തവുമായി വാള്‍ട്ട് ഡിസ്‌നി കമ്പനി സ്റ്റാര്‍ ഇന്ത്യ; എഴ് കോടി രൂപ നല്‍കും

Walt Disney company | Bignewslive

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ കേരളത്തിന് സഹായഹസ്തവുമായി വാള്‍ട്ട് ഡിസ്‌നി കമ്പനി സ്റ്റാര്‍ ഇന്ത്യ. ഏഴ് കോടി രൂപയാണ് പ്രതിസന്ധി ഘട്ടത്തില്‍ നല്‍കുന്നത്. ഏഴ് കോടി രൂപയുടെ സമ്മതപത്രം വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റ് കെ. മാധവന്‍ , മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാള്‍ മാരകമായി തുടരുന്ന ഈ സാഹചര്യത്തില്‍ ,
ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ
നിര്‍ണായക ആരോഗ്യസംരക്ഷണ സാമഗ്രികളും ഉപകരണങ്ങളും മുന്‍ഗണക്രമത്തില്‍ എത്തിക്കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് കെ മാധവന്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ ജനപ്രീതിയില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഏഷ്യാനെറ്റ്, വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമാണ്. ഇതിനുമുന്‍പ് മഹാപ്രളയങ്ങളാല്‍ കേരള ജനത ഒന്നടങ്കം വിറങ്ങലിച്ചു നിന്നപ്പോഴും ഏഷ്യാനെറ്റ് സഹായഹസ്തവുമായിയെത്തി. ഇതിനെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപയും നവകേരള നിധിയിലേക്ക് ആറുകോടി രൂപയും സംഭാവന ചെയ്തിരുന്നു.

Exit mobile version