വിജയത്തിന് കരുത്ത് പകര്‍ന്നതിനും ഒപ്പം നിന്നതിനും നന്ദി! രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രചാരണത്തില്‍ ഒപ്പം നിന്ന
സിനിമാ താരം രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍ എംഎല്‍എ.
തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ പിഷാരടിക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയത്.

ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിനും നിര്‍ണായകമായ ഒരു വിജയത്തിന് കരുത്ത് പകര്‍ന്നതിനും നന്ദി അറിയിക്കുന്നു. ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആയ ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന് പിഷാരടി എത്തിയ ചിത്രം പങ്കുവച്ചാണ് ഷാഫിയുടെ പോസ്റ്റ്.


”നന്ദി പിഷാരടി 🙏.
ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട്‌ കരുത്ത് പകർന്നതിന്.
അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്”.

അവസാന നിമിഷം വരെ പോരാട്ടം മുറുകിയ മത്സരത്തില്‍ 3863 വോട്ടിന്റെ ലീഡിനാണ് ഷാഫി പറമ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരനെ പരാജയപ്പെടുത്തിയത്. മൂന്നാം തവണയാണ് പാലക്കാട് ഷാഫി പറമ്പില്‍ തുടര്‍ച്ചയായി വിജയിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് നടന്‍ രമേശ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ നിരവധി ട്രോളുകളും സൈബര്‍ അക്രമങ്ങളുമാണ് പിഷാരടിയ്ക്ക് നേരിടേണ്ടി വന്നത്. ഈ ഒരവസരത്തില്‍ കൂടിയാണ് പിഷാരടിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഷാഫി പറമ്പിലിന്റെ പോസ്റ്റ്.

അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്, ഷാഫി പറമ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രമേഷ് പിഷാരടിക്ക് പിന്തുണയുമായി നടന്‍ സുബിഷ് സുധിയും രംഗത്തെത്തിയിരുന്നു.

നന്ദി പിഷാരടി 🙏.
ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട്‌ കരുത്ത്…

Posted by Shafi Parambil on Friday, 7 May 2021

Exit mobile version