ആനചമയം ഇല്ല, രാത്രിയിലും പകലുമായി ഒരു ആനയെ മാത്രം എഴുന്നള്ളിക്കും; ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രം

thrissur pooram | Bignewslive

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം. നിയന്ത്രണങ്ങളോടെയാണ് പൂരം ചടങ്ങായി നടത്തുക. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകില്ല. 50-ല്‍ താഴെ മാത്രം ആളുകള്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. എട്ട് ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. എല്ലാ കമ്മിറ്റികളും ഒരാനപ്പുറത്ത് ചടങ്ങ് നടത്താമെന്ന തീരുമാനത്തോട് സമ്മതം മൂളുകയും ചെയ്തു. ഇതിനിടെ പൂരത്തിന് രാത്രി കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയേക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന റിപ്പോര്‍ട്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം ഇത്തവണ പൊതുജനത്തിന് പ്രവേശനമില്ലാതെയും ആഘോഷങ്ങളില്ലാതെയും ചടങ്ങുകള്‍ മാത്രമായി നടത്താനാണ് കഴിഞ്ഞ ദിവസം എടുത്ത തീരുമാനം. വെള്ളിയാഴ്ചയാണ് തൃശ്ശൂര്‍ പൂരം.

Exit mobile version