ദിവസക്കൂലി കൃത്യം, അതും സ്വന്തം സംസ്ഥാനത്തേക്കാള്‍ ഇരട്ടി തുകയും; അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി കേരളം

Migrant labourers | Bignewslive

ലോക്ഡൗണ്‍കാലത്ത് കേരളത്തില്‍ നിന്ന് പാലായനം ചെയ്ത അതിഥി തൊഴിലാളികളില്‍ ഭൂരിഭാഗവും തിരിച്ചെത്തി. അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകളിലാണ് അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറിയിരിക്കുന്നത്.

കേരളത്തില്‍ നിര്‍മ്മാണ തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 839.1 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവരുടേതാകട്ടെ 700.7 രൂപയും. മറ്റുള്ള ജോലികള്‍ ചെയ്താല്‍ 670.1 രൂപയും കൂലിലഭിക്കും.

ബീഹാര്‍, അസം, ഒഡിഷ, ത്രിപുര, ഉത്തര്‍ പ്രദേശ്, മേഘാലയ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന കൂലിയുടെ ഇരട്ടിയോളം തുകയാണ് ഇവിടം ലഭിക്കുന്നത്. കൂലിയോടൊപ്പം മികച്ച ജീവിത സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ കൂടി കേരളം ഇവരുടെ ഇഷ്ട കേന്ദ്രമായി മാറിയത്.

Exit mobile version