മലയാളം സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി; ആരോഗ്യ സര്‍വകലാശാല പരീക്ഷകളും മാറ്റി

തിരുവനന്തപുരം: മലയാളം സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു. നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി സര്‍വകലാശാല അറിയിച്ചു. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി.

പരീക്ഷകള്‍ മാറ്റണമെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മലയാളം സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിയതായി അറിയിച്ചത്.

ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിയിട്ടുണ്ട്. 27,28,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Exit mobile version