രാജ്യസഭയിലേക്ക് വിപി അബ്ദുള്‍ വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വിപി അബ്ദുള്‍ വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

മൂന്നാം തവണയാണ് മുസ്ലിം ലീഗിന്റെ രാജ്യസഭാംഗമായി പിവി അബ്ദുള്‍ വഹാബ് മത്സരിക്കുന്നത്.

2004 ലാണ് പിവി അബ്ദുല്‍ വഹാബ് ആദ്യമായി രാജ്യസഭാംഗമാകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, മുസ്ലിംലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍ എന്നിവര്‍ക്കൊപ്പമാണ് അബ്ദുല്‍ വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

Exit mobile version