തൃശ്ശൂരില്‍ ആനയെ ക്രൂരമായി ഉപദ്രവിച്ച പാപ്പാന് എതിരെ കേസ്: അറസ്റ്റ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആനയെ ക്രൂരമായി ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരന്‍ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന്‍ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ കേസ്സ് എടുത്തത്.

ഫോട്ടോ എടുക്കാന്‍ തല ഉയര്‍ത്താതിരുന്ന ആനയെ തല ഉയര്‍ത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു. തൊട്ടിപ്പാള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം.

ആനയെ തോട്ടി കൊണ്ട് ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഈ വീഡിയോ ശ്രദ്ധയില്‍പെട്ട അധികൃതരാണ് ഒന്നാം പാപ്പാന്‍ കണ്ണന് എതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.

Exit mobile version