ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം

Acid attack | Bignewslive

കോതമംഗലം: ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം. ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസ് (25), പിതാവ് അവിരാപാട്ട് പയസ്, കൂട്ടുകാരന്‍ അല്‍ത്താഫ് കബീര്‍ (24) എന്നിവര്‍ക്കാണാണ് പരിക്കേറ്റത്. കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാത്രി ചേലാട് മിനിപ്പടിയില്‍ വെച്ചണ് ആക്രമണം ഉണ്ടായത്. ജിയോ പയസിനും പിതാവിനും സംഘത്തിനും നേരെ കാരകൊമ്പില്‍ പയസ് ആസിഡ് നിറച്ച മണ്‍കുടം ഏറിയുകയായിരുന്നു. ആസിഡ് വീണ് പൊള്ളലേറ്റ ജിയോയെ ഏറണാകുളത്തെ ആശുപത്രിയിലും പിതാവിനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശൂപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിന് ശേഷം മടങ്ങിയ പയസിന്റെ സ്‌കൂട്ടര്‍ കത്തി നശിക്കുകയും ആക്രമണത്തിന് ഇരയാവുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കോതമംഗലം പോലീസ് പയസിനെതിരെ കേസ് എടുത്തു.

Exit mobile version