മന്‍സൂര്‍ കൊലക്കേസ്: ആരോപണവിധേയനായ യുവാവ് ജീവനൊടുക്കിയ നിലയില്‍

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ ആരോപണവിധേയനായ യുവാവിനെ
മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ അന്യായമായി പ്രതിചേര്‍ത്തതില്‍ മനംനൊന്താണ് മന്‍സൂറിന്റെ അയല്‍ക്കാരനുമായ രതീഷ് കൂലോത്തി(28)ന്റെ ആത്മഹത്യ.

വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാലിക്കുഴമ്പ് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം കേസിലെ രണ്ടാം പ്രതിയാണ്. നിലയിലായിരുന്നു മൃതദേഹം

സംഭവവുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാര്‍ ആസൂത്രിതമായി കേസില്‍പ്പെടുത്തുകയായിരുന്നു. കളളക്കേസില്‍കുടുങ്ങിയെന്ന് അറിഞ്ഞതോടെ മനംനൊന്ത യുവാവിനെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചില പൊലീസുകാര്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ച് അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറിയതായും ആക്ഷേപമുണ്ട്. ഈ വിവരവും അറിഞ്ഞതോടെയുണ്ടായ കടുത്ത മാനസിക സംഘര്‍ഷമാകാം ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

പരേതനായ കൂലോത്ത് ബാലന്റെയും പത്മിനിയുടെയും മകനാണ്. സഹോദരി: രജിഷ. സിപിഐ എം അനുഭാവിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ രതീഷിനെ മറ്റെന്തോ വൈരാഗ്യം വച്ച് മുസ്ലിംലീഗുകാര്‍ കള്ളക്കേസില്‍പ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ പ്രഥമവിവരപ്പട്ടിക തന്നെ ഏറെ സംശയമുയര്‍ത്തുന്നതാണ്.

സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ അഞ്ചോ ആറോ ആളുകളുടെ പേരാണ് എഫ്‌ഐആറില്‍ പരാമര്‍ശിക്കാറ്. മറ്റു പ്രതികളെ പൊലീസ് അന്വേഷണത്തിലൂടെയാണ് കണ്ടെത്തുക.

ഇവിടെ 11 പ്രതികളെ സാക്ഷി കൃത്യമായി ഓര്‍ത്തെടുത്ത് പറഞ്ഞുകൊടുത്തു. അവരുടെ വിലാസമോ അച്ഛന്റെ പേരോ അറിയുകയുമില്ല. ‘അണ്‍നോണ്‍’ എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ലീഗ് കേന്ദ്രങ്ങള്‍ തയ്യാറാക്കി നല്‍കിയ പട്ടികയാണെന്ന് വ്യക്തം.

Exit mobile version