ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം; കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan statement about hartal

ന്യൂഡല്‍ഹി: ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണു വേണ്ടത്, രാജ്യത്തെ പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവമാണെന്നും സി.പി.എം അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കൂവെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

ഹര്‍ത്താലുകള്‍ ഒരിക്കലും ജനവിരുദ്ധമാകരുത്. ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിന് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ സി.പി.എം മുന്‍കൈയെടുക്കുമെന്നും ഹര്‍ത്താലില്‍ നിന്ന് വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version