ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ച വിജ്ഞാപനത്തിന് സ്റ്റേ ഇല്ല; ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ക്ക് വീണ്ടും തിരിച്ചടി

കൊച്ചി: പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എംപിഎല്‍, റമ്മി സര്‍ക്കിള്‍ തുടങ്ങിയ കമ്പനികളാണ് കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ വിശദമായ മറുപടി നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും.

ഫെബ്രുവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ വിജ്ഞാപനം കോടതി ശരിവെച്ചതോടെ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണുണ്ടായത്.

Exit mobile version