മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇഡിക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ ഉള്ളത്. ഇഡി കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസിക പീഡനം ഉണ്ടായെന്നും സന്ദീപ് മൊഴി നല്‍കി.

മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കര്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെയും മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.സന്ദീപിന്റെ മൊഴി നിര്‍ണ്ണായകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ജയിലില്‍ നടന്ന ചോദ്യം ചെയ്യലിലാണ് സന്ദീപ് നായര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ദീപ് മൊഴി നല്‍കിയത്. മുഖ്യമന്ത്രിക്കും മറ്റ് ഉന്നതര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു മൊഴി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ചോദ്യം ചെയ്യല്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് എറണാകുളം സിജെഎം കോടതിയുടെ അനുമതി നല്‍കിയിരുന്നു.

Exit mobile version