വെബ്‌സൈറ്റ് ലൊക്കേഷന്‍ സിംഗപ്പൂര്‍; ഇന്ത്യക്കാരുടെ വോട്ടര്‍ ഐഡി, പേര് വിവരങ്ങള്‍, അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തില്‍ സ്റ്റോര്‍ ചെയ്യാന്‍ കൊടുത്തത് ? ചെന്നിത്തലയോട് ചോദ്യ ശരങ്ങളുമായി ഡോ. പ്രേംകുമാര്‍

Prem Kumar | Bignewslive

കൊച്ചി: ഇരട്ടവോട്ട് ആരോപണവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഡോ. പ്രേംകുമാര്‍. രമേശ് ചെന്നിത്തലയോട് ചില ചോദ്യങ്ങളുമായാണ് പ്രേംകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തല ഇരട്ട വോട്ട് പുറത്ത് വിട്ട വെബ്‌സൈറ്റുമായി ബന്ധപ്പെട്ടതാണ് ചോദ്യങ്ങള്‍. https://operationtwins.com/ എന്നതാണ് ഡൊമൈന്‍.

രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് GoDaddy സെര്‍വറിലാണ്. അതിന്റെ ഐപി അഡ്രസ്: 184.168.121.38 ആ ഐപിയുടെയും വെബ്‌സൈറ്റിന്റെയും ലൊക്കേഷന്‍ നോക്കുകയെങ്കില്‍ സിംഗപ്പൂര്‍ ആണ്. അതായത് ചെന്നിത്തല പുറത്തുവിട്ട ലക്ഷക്കണക്കിന് മലയാളികളുടെ വിവരങ്ങള്‍ ഇപ്പോള്‍ ഉള്ളത് സിംഗപ്പൂരില്‍ ആണ്.

ഇതിനെ അടിസ്ഥാനമാക്കിയാണ് പ്രേംകുമാറിന്റെ ചോദ്യം. ഇന്ത്യക്കാരുടെ വോട്ടര്‍ ഐഡി, പേര് വിവരങ്ങള്‍, അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തില്‍ സ്റ്റോര്‍ ചെയ്യാന്‍ രമേശ് ചെന്നിത്തല കൊടുത്തതെന്ന് അദ്ദേഹം പ്രധാനമായും ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ചെന്നിത്തല, ഇരട്ടവോട്ടിന്റെ ലിസ്റ്റ് പുറത്തുവിട്ട കാര്യം അറിഞ്ഞിരിക്കുമല്ലോ.
ഒരാൾ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തട്ടെ ഇലക്ഷൻ കമീഷൻ.
ആരെങ്കിലും ബോധപൂർവം അങ്ങനെ ചെയ്തെങ്കിൽ അവരെ നിയമവും ജനങ്ങളും വിചാരണ ചെയ്യട്ടെ.
പ്രായക്കൂടുതൽ പരിഗണിച്ച് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇളവ് നൽകട്ടെ.
പല കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുമുണ്ട് ഇരട്ടവോട്ട്.
ആ കോമഡി അവിടെ നിൽക്കട്ടെ.
ലിസ്റ്റിലെ വിവരങ്ങളുടെ മെറിട്ടിനെപ്പറ്റി പറയാനല്ല ഈ പോസ്റ്റ്.
ചെന്നിത്തല വിവരങ്ങൾ പുറത്തുവിട്ട വെബ്സൈറ്റിന്റെ വിവരങ്ങൾ നോക്കാം.
https://operationtwins.com/ എന്നതാണ് ഡൊമൈൻ.
രജിസ്റ്റർ ചെയ്തിരിക്കുന്നത് GoDaddy സെർവറിലാണ്.
അതിന്റെ IP അഡ്രസ്: 184.168.121.38
ആ IP യുടെയും വെബ്സൈറ്റിന്റെയും ലൊക്കേഷൻ നോക്കണമല്ലോ. അത് സിംഗപ്പൂരിൽ ആണ്.
അതായത് ചെന്നിത്തല പുറത്തുവിട്ട ലക്ഷക്കണക്കിന് മലയാളികളുടെ വിവരങ്ങൾ ഇപ്പോൾ ഉള്ളത് സിംഗപ്പൂരിൽ ആണ്.
അപ്പോൾ ചോദ്യങ്ങൾ വളരെ ലളിതമാണ്.
1:
ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ് അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ രമേശ് ചെന്നിത്തല കൊടുത്തത് ?
2:
വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് cross border data transfer റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വെച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത് ?
3:
ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ?
ഇനി അൽപ്പം ഫ്ലാഷ് ബാക്ക്.
കൃത്യം ഒരുകൊല്ലം മുൻപ് ചർച്ചകളിലെ ക്ളീഷേ ഡയലോഗായിരുന്നു “data is the new oil”.
അതിൽ യൂത്ത് കോൺഗ്രസും മൂത്തകോൺഗ്രസും ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ?
ചെന്നിത്തല അന്ന് പറഞ്ഞതുപോലെ “ഡാറ്റ വിറ്റു” എന്നൊന്നും പറയുന്നില്ല.
വിൽക്കാൻ മാത്രം മൂല്യം അതിനില്ല…
പക്ഷെ ചെന്നിത്തല ചെയ്തത് തെറ്റായ കാര്യമാണ്.
കാരണങ്ങൾ:
1.
വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ ആണ്.
2.
സ്വകാര്യവിവരങ്ങൾ വ്യക്തിയുടെ അനുമതിയില്ലാതെ പ്രോസസ്സ് ചെയ്യുന്നത് കുറ്റകരമായ പ്രവർത്തിയാണ്.
3.
അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ പാടില്ലാത്തതാണ്.
4.
അങ്ങനെ ചെയ്യുന്നത് ഇന്ത്യയിലെ IT നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഡാറ്റയുടെ കാര്യത്തിൽ വലിയ വെപ്രാളം കാണിച്ചിരുന്ന മാധ്യമങ്ങളുടെ നിലപാടും ഇതിൽ അറിയേണ്ടതുണ്ട്.
ചെന്നിത്തല ചെയ്തതായതുകൊണ്ടു പ്രശ്നമില്ല എന്നാണെങ്കിൽ,
നാട് നന്നാക്കുന്നത് ഇങ്ങനെയാണെങ്കിൽ…
ഒന്നും പറയാനില്ല.

Exit mobile version