കണ്ണൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയ കാര്‍ തല്ലിത്തകര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍; അക്രമത്തില്‍ യുവതിക്ക് പരിക്ക്, തുടരുന്ന ആക്രമണം

പയ്യന്നൂര്‍: കണ്ണൂരിലെ പയ്യന്നൂരില്‍ ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. പൂര്‍ണ്ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയ കാര്‍ തല്ലിതകര്‍ത്തായിരുന്നു പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകീട്ട് ആറുമണിയോടെയാണ് ആക്രമണം നടന്നത്. പയ്യന്നൂര്‍ എടാട്ടില്‍ താമസിക്കുന്ന 29 കാരിയായ ഗര്‍ഭിണിയെയും കൊണ്ടുപോകുന്ന വാഹനത്തിന് നേരെ 20ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ബിജെപി കല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് വാഹനം ആക്രമിച്ചത്.

ബൈക്കുകളിലെത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, അക്രമം നടന്നിട്ടില്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

Exit mobile version