ഈ കെട്ട കാലത്തും നന്മയുള്ള മനുഷ്യര്‍ പ്രതീക്ഷ! കളഞ്ഞുപോയ രേഖകളടങ്ങിയ ബാഗ് മാസങ്ങള്‍ക്ക് ശേഷം തിരികെ എത്തിയപ്പോള്‍

കണ്ണൂര്‍: മറവി എല്ലാവര്‍ക്കുമുള്ളതാണ്, അത്യാവശ്യ രേഖകളും മറ്റും പൊതുസ്ഥലങ്ങളില്‍ കളഞ്ഞുപോയാല്‍ കിട്ടാന്‍ പ്രയാസമാണ്. കണ്ടുകിട്ടുന്നവരുടെ മനസ്സ് അനുസരിച്ചിരിക്കും, കിട്ടുന്നതും കിട്ടാത്തതുമൊക്കെ. നന്മയുള്ളവരാണെങ്കില്‍ ഉടമസ്ഥനെ കണ്ടെത്താന്‍ ഏതെങ്കിലുമൊക്കെ വഴികള്‍ നോക്കും.

അങ്ങനെ മാസങ്ങള്‍ക്ക് മുമ്പേ നഷ്ടപ്പെട്ടുപോയ ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നിവ അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ സന്തോഷം പങ്കുവച്ച് ഷബ്‌ന മനോഹരന്‍.

”മാസങ്ങള്‍ക്ക് മുന്നെ എന്റെ ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നിവ എവിടെയോ നഷ്ടപ്പെട്ട് പോയിരുന്നു എവിടെയാണെന്ന് ഒരു ധാരണയും ഇല്ല എന്റെ വീട്ടിലും ഞാന്‍ പോകാന്‍ ഇടയുള്ള ഇടങ്ങളിലും ഒക്കെ പരതി ഒരു രക്ഷയുമില്ല …..

നഷ്ടപ്പെട്ടു എന്ന് പരാതിപ്പെടാന്‍ ധൈര്യവുമില്ല വീട്ടിനകത്ത് തന്നെ എവിടെയെങ്കിലും വച്ച് മറന്നതാണെങ്കിലോ എന്നൊരു ഭയവും. എന്ത് ചെയ്യും എന്ന് ഇടക്കൊക്കെ ചിന്തിക്കും പിന്നത് വിടും.

ഇന്ന് KSTA ജില്ലാ കൗണ്‍സില്‍ കണ്ണൂരില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ നന്ദൂട്ടന്‍ വിളിക്കുന്നു അമ്മേടെ ലൈസന്‍സും ആധാറും അടങ്ങിയ ഒരു ബാഗ് ഒരാള്‍ക്ക് കിട്ടിയെന്ന് പറഞ്ഞ് വീട്ടിലെ ലാന്റ് ഫോണില്‍ ഒരാള്‍ വിളിച്ചു നമ്പറും തന്നിട്ടുണ്ട് എന്ന് പറഞ്ഞു.

ഞാനാ നമ്പറില്‍ വിളിച്ചു അഞ്ചരക്കണ്ടി മമ്പറം റോഡില്‍ മയിലുള്ളി മൊട്ടക്ക് ആണ് വീട് പേര് മൂസ വീട് ഉസ്മാനിയ മന്‍സില്‍ എന്ന് പറഞ്ഞു
കണ്ണൂരില്‍ നിന്ന് തിരിക വരും വഴി ഞങ്ങള്‍ ആ വീട് തിരഞ്ഞ് പിടിച്ച് അവിടെയെത്തി ….
മൂസക്ക എന്ന 70 വയസ് തോന്നിക്കുന്ന മുഖശ്രീയുളള ഒരു ഉപ്പാപ്പ ചിരിച്ച് കൊണ്ട് ഞങ്ങളെ വരവേറ്റു ഒപ്പം ആ വീട്ടിലെ സ്ത്രീകളും
അവര്‍ അകത്ത് പോയി ആ ബാഗും അതീന്ന് 1030 രൂപയും 2 ഫോട്ടോയും കാര്‍ഡുകളും എനിക്കെടുത്തു തന്നു ….

തലശ്ശേരിയിലെ ബാഗും ചെരിപ്പും ഒക്കെ വില്‍ക്കുന്ന കട ഒഴിക്കുമ്പോള്‍ അവര്‍ വിലക്കെടുത്ത സാധനങ്ങടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ബാഗ് കളയുന്നതിന് മുന്നെ വെറുതെ തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടതാണ് എന്ന് പറഞ്ഞു ….

ഡ്രൈവിംഗ് ലൈസന്‍സില്‍ വീട്ടിലെ ലാന്റ് ഫോണ്‍ നമ്പര്‍ കണ്ടപ്പോള്‍ വെറുതെ ഒന്ന് വിളിച്ച് നോക്കി എന്ന് പറഞ്ഞു.
ഈ കെട്ട കാലത്തും ഇത്തരം നന്‍മയുള്ള മനുഷ്യര്‍ ഉണ്ടെന്നത് തന്നെ ഒരു പ്രതീക്ഷയാണ് .. ?
വാക്കുകളില്‍ തീര്‍ക്കാനാവാത്ത ഒരായിരം നന്ദി പറഞ്ഞ് ഞങ്ങള്‍ ഒത്തിരി ആശ്വാസത്തോടെ മടങ്ങി”.

മാസങ്ങൾക്ക് മുന്നെ എന്റെ ഡ്രൈവിംഗ് ലൈസൻസ് , ആധാർ , ഇലക്ഷൻ ഐഡി കാർഡ് എന്നിവ എവിടെയോ നഷ്ടപ്പെട്ട് പോയിരുന്നു എവിടെയാണെന്ന്…

Posted by Shabna Manoharan on Saturday, 20 March 2021

Exit mobile version