നേമത്തെ ശക്തന്‍ കെ മുരളീധരന്‍: ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

25 വയസ് മുതല്‍ 50 വയസുവരെയുള്ള 46 പേര്‍ക്കാണ് പട്ടികയില്‍ ഇടം നല്‍കിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേര്‍ക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേര്‍ക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേര്‍ക്കും പട്ടികയില്‍ ഇടം നല്‍കി. പുതുമുഖങ്ങള്‍ക്കാണ് പട്ടികയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

സംശുദ്ധമായ ഭരണം ഉറപ്പു വരുത്തുന്നതാണ് കോണ്‍ഗ്രസിന്റെ പട്ടിക. അതീവ ആത്മവിശ്വാസമുണ്ട്. അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ചവയ്ക്കുന്നത്. സമഗ്രമായ ചര്‍ച്ചയിലൂടെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അവശേഷിക്കുന്ന ആറ് മണ്ഡലങ്ങള്‍ കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവിടങ്ങളില്‍ പിന്നീട് പ്രഖ്യാപിക്കും.

സ്ഥാനാര്‍ഥി പട്ടിക

1. ഉദുമ- പെരിയ ബാലകൃഷ്ണന്‍

2. കാഞ്ഞങ്ങാട് – പി.വി സുരേഷ്

3.പയ്യന്നൂർ – എം.പ്രദീപ് കുമാർ

4. കല്യാശ്ശേരി – ബ്രിജേഷ് കുമാർ

5. തളിപ്പറമ്പ്- അബ്ദുല്‍ റഷീദ് പി വി

6. ഇരിക്കൂർ – അഡ്വ സജീവ് ജോസഫ്

7. കണ്ണൂർ – സതീശൻ പാച്ചേനി

8. തലശ്ശേരി- എം പി അരവിന്ദാക്ഷന്‍

9. പേരാവൂര്‍- സണ്ണി ജോസഫ്

10 മാനന്തവാടി- പി കെ ജയലക്ഷ്മി

11 സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്ണന്‍

12 നാദാപുരം- അഡ്വ പ്രദീപ് കുമാര്‍

13 കൊയിലാണ്ടി- എന്‍ സുബ്രഹ്മണ്യന്‍

14 ബാലുശ്ശേരി- ധര്‍മജന്‍ വി കെ

15 കോഴിക്കോട് നോര്‍ത്ത്- അഭിജിത്ത്

16- ബേപ്പൂര്‍- പി എം നിയാസ്

17- വണ്ടൂര്‍- എ പി അനില്‍ കുമാര്‍

18 പൊന്നാനി- എ എം രോഹിത്ത്

19 തൃത്താല- വി ടി ബല്‍റാം

20 ഷൊര്‍ണൂര്‍- ടി എച്ച് ഫിറോസ് ബാബു

21 ഒറ്റപ്പാലം- ഡോ സരിന്‍

22. പാലക്കാട്- ഷാഫി പറമ്പില്‍

23 മലമ്പുഴ- എസ് കെ അനന്തകൃഷ്ണന്‍

24 തരൂര്‍- കെ എ ഷീബ

25 ചിറ്റൂര്‍- സുമേഷ് അച്യുതന്‍

26 ആലത്തൂര്‍- പാളയം പ്രദീപ്

27 ചേലക്കര- സി സി ശ്രീകുമാര്‍

28 കുന്നംകുളം- കെ ജയശങ്കര്‍

29 മണലൂര്‍- വിജയഹരി

30 വടക്കാഞ്ചേരി – അനില്‍ അക്കര

31 ഒല്ലൂർ – ജോസ് വെള്ളൂർ

32 തൃശൂർ – പദ്മജ വേണുഗോപാൽ

33 നാട്ടിക – സുനിൽ ലാലൂർ

34 കൈപ്പമംഗലം – ശോഭ സുബിൻ

35 പുതുക്കാട്- അനില്‍ അന്തിക്കാട്

36 ചാലക്കുടി- ടി ജെ സതീഷ് കുമാര്‍

37 കൊടുങ്ങല്ലൂര്‍- എം പി ജാക്സണ്‍

38 പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി

39 അങ്കമാലി- റോജി എം ജോണ്‍

40 ആലുവ- അന്‍വര്‍ സാദത്ത്

41 പറവൂര്‍- വി ഡി സതീശന്‍

42 വൈപ്പിന്‍- ദീപക് ജോയ്

43 കൊച്ചി- ടോണി ചമ്മി

44 തൃപ്പൂണിത്തുറ- കെ ബാബു

45 എറണാകുളം- ടി ജെ വിനോദ്

46 തൃക്കാക്കര- പി ടി തോമസ്

47 കുന്നതുനാട്- വി പി സജീന്ദ്രന്‍

48 മാവൂറ്റുപുഴ- മാത്യു കുഴല്‍നാടന്‍

49 ദേവികുളം- ഡി കുമാര്‍

50 ഉടുമ്പന്‍ചോല- ഇ എം അഗസ്തി

51 പീരുമേട്- സിറിയക് തോമസ്

52 വൈക്കം- പി ആര്‍ സോന

53 കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

54 പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി

55 കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കന്‍

56 പൂഞ്ഞാര്‍- ടോമി കല്ലാനി

57 അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍

58 ചേര്‍ത്തല- എസ് ശരത്ത്

59 ആലപ്പുഴ- ഡോ കെ എസ് മനോജ്

60 അമ്പലപ്പുഴ- അഡ്വ എം ലിജു

61 ഹരിപ്പാട്- രമേശ് ചെന്നിത്തല

62 കായംകുളം- അരിത ബാബു

63 മാവേലിക്കര- കെ കെ ഷാജു

64 ചെങ്ങന്നൂര്‍- എം മുരളി

65 റാന്നി- റിങ്കു ചെറിയാന്‍

66 ആറന്മുള- കെ ശിവദാസന്‍ നായര്‍

67 കോന്നി- റോബിന്‍ പീറ്റര്‍

68 അടൂര്‍- എം ജി കണ്ണന്‍

69 കരുനാഗപ്പള്ളി- സി ആര്‍ മഹേഷ്

70 കൊട്ടാരക്കര- രശ്മി ആര്‍

71 പത്തനാപുരം- ജ്യോതികുമാര്‍‌ ചാമക്കാല

72 ചടയമംഗലം- എം എം നസീര്‍

73 കൊല്ലം- ബിന്ദു കൃഷ്ണ

74 ചത്തന്നൂര്‍- പീതാംബര കുറുപ്പ്

75 വര്‍ക്കല- ബി ആര്‍ എം ഷഫീര്‍

76 ചിറയിന്‍കീഴ്- അനൂപ് ബി എസ്

77 നെടുമങ്ങാട്- പി എസ് പ്രശാന്ത്

78 വാമനപുരം- ആനാട് ജയന്‍

79 കഴക്കൂട്ടം- ഡോ എസ് എസ് ലാല്‍

80 തിരുവനന്തപുരം- വി എസ് ശിവകുമാര്‍

81 നേമം- കെ മുരളീധരന്‍

82 അരുവിക്കര- ശബരീനാഥ്

83 പാറശ്ശാല- അന്‍സജിത റസല്‍

84 കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍

85 കോവളം- എം വിന്‍സെന്‍റ്

86 നെയ്യാറ്റിന്‍കര- ആര്‍ സെല്‍വരാജ്

Exit mobile version