ഹലോ ബിജെപി ഓഫീസല്ലേ? അതേ എന്തുവേണം? എന്റെ അയല്‍വാസി കുഴഞ്ഞുവീണു മരിച്ചു, നാളെ ഹര്‍ത്താല്‍ ഉണ്ടാകുമോ?; സമൂഹമാധ്യമങ്ങളില്‍ ബിജെപിക്കെതിരെ ട്രോളാക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുകയാണ്. പണ്ടോക്കെ വല്ലപ്പോഴുമായിരുന്നു ഹര്‍ത്താല്‍. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഒരാഴ്ചയ്ക്കിടെ ബിജെപി നടത്തുന്ന രണ്ടാമത്തെ ഹര്‍ത്താലാണിത്.

സാധാരണക്കാരെ ബുദ്ധമുട്ടിച്ചുകൊണ്ടുള്ള ഹര്‍ത്താലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹത്തിന്റെ നാനഭാഗത്തുനിന്നും വരുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ റിലീസ് ദിനമായതിനാല്‍ തന്നെ ഫാന്‍സുകാരുടെ പൊങ്കല വേറെയും. ട്രോളന്‍മാരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. സമൂഹമാധ്യമങ്ങള്‍ നിറയെ ബിജെപിയ്ക്കും ഹര്‍ത്താലിനുമെതിരെയുളള ട്രോളുകളാണ്.

 

 

 

Exit mobile version