ഹര്‍ത്താല്‍ മറയാക്കി വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി; പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ അടിച്ച് തകര്‍ത്തു!

കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്.

പാലക്കാട്: ഹര്‍ത്താല്‍ മറയാക്കി വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി. പാലക്കാട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകളാണ് എറിഞ്ഞുടച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അതിക്രമം. അയ്യപ്പ ഭക്തരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫിസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണമെന്നും ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും എഡിജിപി, ഐജി എന്നിവര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണു ഹര്‍ത്താല്‍.

Exit mobile version