മാസങ്ങള്‍ ഇനിയും ബാക്കി; അടുത്ത അധ്യായന വര്‍ഷത്തേയ്ക്കുള്ള കൈത്തറി യൂണിഫോമുകള്‍ റെഡി, വിതരണം ഉടന്‍

uniform to children | Bignewslive

തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യായന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ ഇനിയും ബാക്കി നില്‍ക്കെ, പൊതുവിദ്യാലയങ്ങളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ കൈത്തറി യൂണിഫോം വിതരണത്തിന് ഒരുങ്ങി കഴിഞ്ഞു. 2021-22 അധ്യായന വര്‍ഷത്തേക്കുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

സര്‍ക്കാര്‍ സ്‌കൂളിലെ ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും എയ്ഡഡ് സ്‌കൂളിലെ ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ് കൈത്തറി യുണിഫോം വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ആകെ 9.39 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ഇതിനായി കൈത്തറി വകുപ്പ് 46.50 ലക്ഷം മീറ്റര്‍ തുണി നിര്‍മിച്ചു വിതരണ കേന്ദ്രത്തില്‍ എത്തിച്ചു കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷം എന്ന് തുടങ്ങുമെന്ന് തീരുമാനമായില്ലെങ്കിലും യുണിഫോം വിതരണം നേരത്തെ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നത്.

Exit mobile version